മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറുകയാണ് ലോക. ആദ്യ 300 കോടി ചിത്രം എന്ന ചരിത്ര നേട്ടത്തിലേക്കുള്ള യാത്രയിലാണ് ചിത്രം. ലോക ചാപ്റ്റര്‍ 1: ചന്ദ്ര നേടിയ വിജയത്തിന് പിന്നാലെ താന്‍ സിനിമ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്. ഇനിയൊന്നും നേടാനില്ലെന്ന ചിന്തയായിരുന്നു കല്യാണിയുടെ ആ തോന്നലിന് പിന്നില്‍. അതേക്കുറിച്ച് അച്ഛന്‍ പ്രിയദര്‍ശനോട് സംസാരിച്ചുവെന്നും അദ്ദേഹം നല്‍കിയ ഉപദേശം തനിക്ക് വലിയ പ്രചോദനമായെന്നും കല്യാണി പറയുന്നു.
‘ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു. കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ എനിക്കൊരു ഉപദേശം തന്നു. ചിത്രം എന്ന സിനിമ 365 ദിവസം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ ഞങ്ങളും വിചാരിച്ചു എല്ലാം നേടിയെന്ന്. അതിന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കിലുക്കം റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയമെന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറിക്കൊണ്ടിരിക്കുക. ദൈവം മറ്റെന്തെങ്കിലും നല്‍കും. അച്ഛന്റെ ആ വാക്കുകള്‍ എനിക്ക് വലിയ പ്രചോദനം നല്‍കി” കല്യാണി പറയുന്നു.
Home Lifestyle Entertainment ലോക ചാപ്റ്റര്‍ 1: ചന്ദ്ര നേടിയ വിജയത്തിന് പിന്നാലെ താന്‍ സിനിമ അഭിനയം നിര്‍ത്തിയാലോ എന്ന്...
































