‘ജീവിതത്തിൽ ലാളിത്യം പഠിപ്പിക്കാനായി അനാഥാലയത്തില്‍ ഒരാഴ്ചക്കാലം താമസിപ്പിച്ചു…’ തന്നെക്കുറിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ കല്യാണി പ്രിയദർശന്‍

Advertisement

മലയാള സിനിമയിൽ എക്കാലത്തെയും വലിയ വിജയം നേടി മുന്നേറുക യാണ് കല്യാണി പ്രിയ ദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക.  സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോക. ലോകയുടെ തുടര്‍ ഭാഗങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.’
ഇതിനിടെ തന്നെക്കുറിച്ചുള്ളൊരു വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശന്‍. തന്നേക്കുറിച്ചുള്ള തെറ്റായൊരു പ്രസ്താവന പോസ്റ്റ് ചെയ്ത പേജിനെതിരെയാണ് കല്യാണി എത്തിയിരിക്കുന്നത്.

ജീവിതത്തിന്റെ ലാളിത്യം പഠിപ്പിക്കാനായി കല്യാണിയേയും സഹോദരനേയും മാതാപിതാക്കള്‍ വിയറ്റ്‌നാമിലെ ഒരു അനാഥാലയത്തില്‍ ഒരാഴ്ചക്കാലം താമസിപ്പിച്ചുവെന്ന് കല്യാണി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. പിന്നാലെ കല്യാണി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തുകയായിരുന്നു. ഇങ്ങനൊരു കാര്യം ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് സംഭവിച്ചിട്ടുള്ള കാര്യമല്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് കല്യാണി പറഞ്ഞത്. ഇതോടെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.
അതേസമയം ലോക 268 കോടിയുടെ എമ്പുരാന്റെ റെക്കോര്‍ഡാണ് ലോക മറികടന്നത്. 300 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം.

Advertisement