പിന്നണി ഗായകനും ഗായകൻ ജി. വേണുഗോപാലിന്റെ മകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി. വേണുഗോപാൽ തന്നെയാണ് ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിച്ചത്.
ജി.വേണുഗോപാലിന്റെ വാക്കുകൾ: ‘അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി. ‘‘സ്നേഹ’’. കല്യാണ തിയതിയും മറ്റു കാര്യങ്ങളും വഴിയേ അറിയിക്കാം, ഇതേ ഇടത്തിലൂടെ.’ അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾക്കൊപ്പമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. നിരവധി പേർ അരവിന്ദിനും സ്നേഹയ്ക്കും ആശംസകളുമായെത്തി.
Home Lifestyle Entertainment ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വിവാഹിതനാകുന്നു, വധു നടിയും മോഡലുമായ സ്നേഹ
































