ദൃശ്യം 3യിലും സസ്പെൻസ് തുടരുമോ….?  ചിത്രീകരണത്തിന് ഇന്ന് തുടക്കം

Advertisement

മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ജീത്തു ജോസഫ് സംവിധാനത്തിൽ ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Advertisement