സാരി സിനിമ ഒടിടിയില്‍ ഇറക്കാതെ രാം ഗോപാല്‍ വര്‍മ; യൂട്യൂബില്‍ ഫ്രീ ആയി കാണാം

Advertisement

മലയാളി മോഡലും നടിയുമായ ആരാധ്യാ ദേവിയെ കേന്ദ്ര കഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ വന്‍ പുകഴ്ത്തലോടെ തീയേറ്ററുകളില്‍ എത്തിച്ച സിനിമയായിരുന്നു സാരി. എന്നാല്‍ തീയറ്ററില്‍ സിനിമ പരാജയമായി. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു പ്രഖ്യാപനവുമായാണ് രാം ഗോപാല്‍ വര്‍മ എത്തിയിരിക്കുന്നത്. സാരി സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹം.
രാം ഗോപാല്‍ വര്‍മയുടെ തിരക്കഥയില്‍ ഗിരി കൃഷ്ണ കമല്‍ ആണ് സിനിമ സംവിധാനം ചെയ്തത്. സാരിയുടുത്ത ആരാധ്യാദേവിയുടെ കഥാപാത്രത്തോട് അമിതമായ അഭിനിവേശം തോന്നി അവസാനം പൊല്ലാപ്പിലാകുന്നയാളുടെ കഥയാണ് സാരി എന്ന ചിത്രത്തില്‍ പറയുന്നത്.
ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മിയുടെ ആദ്യ സിനിമയാണ് സാരി. ഇന്‍സ്റ്റാഗ്രാമില്‍ വിഡിയോകളിലൂടെ പ്രശസ്തയായ ശ്രീലക്ഷ്മിയെ രാംഗോപല്‍ വര്‍മതന്നെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചത്. തനിക്ക് അയച്ചു കിട്ടിയ റീല്‍ കണ്ടാണ് ശ്രീലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുട്യൂബില്‍ സിനിമ എത്തിയിട്ട് 19 മണിക്കൂറായിട്ടും കേവലം 19000 വ്യൂ മാത്രമേ സിനിമ നേടിയിട്ടുള്ളു.

Advertisement