‘സുമതി വളവ്’ ഒടിടിയിലേക്ക്

Advertisement

അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ‘സുമതി വളവ്’ ഒടിടിയിലേക്ക്. സീ ഫൈവില്‍ സെപ്റ്റംബര്‍ 26ന് സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, മാളവിക മനോജ്, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം സെപ്തംബര്‍ മാസത്തിന്റെ അവസാന വാരത്തില്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഓണക്കാല റിലീസ് ആയ ഓടും കുതിര ചാടും കുതിരയും സെപ്തംബര്‍ 26 മുതല്‍ സ്ട്രീമിങ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം എത്തുക. ഫഹദ് ഫാസിലും കല്യാണ് പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗസ്ത് 29നായിരുന്നു തിയേറ്ററില്‍ റിലീസായത്.

Advertisement