പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ പ്രധാന വേഷത്തില്‍ ദീപിക പദുകോണും എത്തിയിരുന്നു. തിയേറ്ററില്‍ നിന്ന് മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പദുകോണ്‍ പിന്മാറിയതായി നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. എക്സില്‍ പോസ്റ്റ് പങ്കുവെച്ചാണ് വൈജയന്തി മൂവീസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കല്‍ക്കി 2-ല്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ദീപിക പദുകോണ്‍ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Home Lifestyle Entertainment ‘കല്‍ക്കി 2’വില്‍ നിന്നും ദീപിക പദുക്കോണിനെ നിര്‍മാതാക്കള്‍ പുറത്താക്കി
































