ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ കഴിഞ്ഞു. നേരത്തെ ശോഭായാത്രയില്‍ ഭാരതാംബയുടെ വേഷം ധരിച്ച് വൈറലായ നടിയായിരുന്നു അനുശ്രീ. ഈതവണയും ജന്മനാട്ടിലെ ശോഭയാത്രയില്‍ താരം പങ്കെടുത്തിരുന്നുവെങ്കിലും ഭാരതാംബ വേഷത്തിലായിരുന്നില്ല. എന്താണ് ഭാരതാംബ ആകാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ അനുശ്രീ
‘രണ്ടുവര്‍ഷമായി വീട്ടിലെ കുട്ടികളെയാണ് താന്‍ ഒരുക്കുന്നതെന്നും, ഇത്തവണയും വീട്ടിലെ ഇളയകുട്ടിയെകൊണ്ടാണ് വന്നതെന്നും താന്‍ എപ്പോഴും കേരളതനിമയോടെയാണ് വരുന്നതെന്നും താരം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച പുനലൂരിലെ കമുകുംചേരിയില്‍ നടന്ന ഘോഷയാത്രയ്ക്കാണ് താരപ്പകിട്ടേകി അനുശ്രീയുടെ സാന്നിധ്യമുണ്ടായത്.
































