വൃഷഭയുടെ വമ്പന്‍ അപ്‌ഡേറ്റ് ചൊവ്വാഴ്ച

Advertisement

മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ വമ്പന്‍ അപ്‌ഡേറ്റ് ചൊവ്വാഴ്ച എത്തുമെന്ന് അറിയിച്ച് താരം. കാത്തിരിപ്പ് അവസാനിക്കുന്നു; ഗര്‍ജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement