ബേസില്‍ ജോസഫ് ഇനി സിനിമ നിര്‍മാണത്തിലേക്ക്… രസകരമായ കമന്റുമായി ടൊവിനൊ

Advertisement

ബേസില്‍ ജോസഫ് ഇനി സിനിമ നിര്‍മാണത്തിലേക്ക്. ‘ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്’ എന്ന പേരിലാണ് നിര്‍മാണ കമ്പനി. പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു എന്ന് ബേസില്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ഒരു അനിമേഷന്‍ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം.
‘ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിര്‍മാണം. എങ്ങനെ എന്നത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകള്‍ പറയാന്‍ ആണ് ആഗ്രഹിക്കുന്നത്. പുതിയ പാത എവിടേക്ക് നീങ്ങും എന്ന് കാത്തിരിക്കുന്നു.’ ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റിലേക്ക് സ്വാഗതം എന്നും ബേസില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ബേസിലിന്റെ പ്രഖ്യാപനം പതിവ് പോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ആദ്യ സിനിമയിലെ നായകന്‍ ഞാനല്ലേ എന്നാണ് ടൊവിനൊ തോമസ് പോസ്റ്റിന് നല്‍കിയിരിക്കുന്ന കമന്റ്. ഞാനും എന്ന് നടി ഉണ്ണിമായ പ്രസാദും കമന്റില്‍ പറയുന്നു. ഈ ചിരി എന്നാണ് നടി നിഖില വിമല്‍ നല്‍കിയിരിക്കുന്ന കമന്റ്. ആന്റണി പെപ്പെ, സക്കറിയ തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്.

Advertisement