ഇപ്പോൾ മലയാളികൾക്ക് ഓണാശംസകളുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്രോളുകളിൽ നിറയുകയാണ്. ഓണാശംസകൾ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോയാണ് ബിഗ് ബി ഇന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ച ആയി ഇപ്പോഴാണോ ആശംസ നേരുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്.
‘ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ’, ‘താങ്കൾക്കും ഓണാശംസകൾ പക്ഷേ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ’, ‘ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…’, ‘പോയിട്ട് ദീപാവലിക്ക് വാ…’, ‘പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ’, ‘ബച്ചേട്ടാ…ഓണം കഴിഞ്ഞു…അടുത്ത തവണ നേരത്തിനു തന്നെ വിഷ് ചെയ്യാൻ മറക്കല്ലേ…’,
‘കേരളത്തിന് പുറത്ത് ഓണം ആഘോഷം ഒരു മാസത്തോളം ഉണ്ടാവും…അദേഹത്തെ ആരും കളിയക്കണ്ട..’, ‘നെറ്റ് സ്ലോ ആയിരുന്നെന്നു തോന്നുന്നു’, ‘അതെ ബച്ചേട്ടാ ഞങ്ങൾ ഓണാട്ടുക്കരക്കാരുടെ ഓണം ഇനിയും കഴിഞ്ഞിട്ടില്ല….ഇരുപത്തിയെട്ടാം ഓണം ആണ് ഞങ്ങളുടെ ഓണം’, ‘മാവേലി പാതാളത്തിലേക്ക് പോവാണ്ട് നോർത്ത് ഇന്ത്യയിലേക്ക് വിട്ടോ’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Home Lifestyle Entertainment ‘പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ ബച്ചേട്ടാ’… മലയാളിക്ക് ഇന്ന് ഓണാശംസകൾ നേർന്ന...
































