46 വർഷങ്ങൾക്ക് ശേഷം രജനീകാന്തും കമൽഹാസനും വീണ്ടും ഒരുമിച്ച്

Advertisement

46 വർഷങ്ങൾക്ക് ശേഷം രജനീകാന്തും കമൽഹാസനും ഒന്നിക്കുന്നു. സൈമ പുരസ്കാര ചടങ്ങിൽ ഉലകനായകൻ കമൽഹാസൻ ആണ് ഇക്കാര്യം അറിയിച്ചത് . പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.

രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത്. അതുകൊണ്ട് പടം ചെയ്തുകാട്ടും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ തങ്ങളും സന്തോഷവാന്മാരാകുമെന്ന് കമൽഹാസൻ പറഞ്ഞു.

Advertisement