തമിഴ് നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. നടന്‍ തന്നെയാണ് വിവാഹനിശ്ചയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം വിശാലും ധന്‍സികയും പൊതുവേദിയില്‍ വച്ച് വെളിപ്പെടുത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശാല്‍ പങ്കുവച്ചിട്ടുണ്ട്.
വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതിരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്. ഒപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമുണ്ട്. വിവാഹനിശ്ചയ വിവരം പങ്കുവച്ചു കൊണ്ടുള്ള വിശാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്. 15 വര്‍ഷത്തോളമായി സായ് ധന്‍സികയും വിശാലും തമ്മില്‍ സുഹൃത്തുക്കളാണ്. 2006 ല്‍ പുറത്തിറങ്ങിയ ‘മനതോട് മഴൈക്കാലം’ എന്ന ചിത്രത്തിലൂടെയാണ് സായ് ധന്‍സിക അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സായ് ധന്‍സിക അഭിനയിച്ചിട്ടുണ്ട്.
































