രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കണകരാജ് സംവിധാനം ചെയ്ത ‘കൂലി’ തീയേറ്ററുകളിലെത്തി. ആദ്യ പകുതി പൂർത്തിയായതോടെ ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. മാസ് മോഡലിൽ രജനിയെ സ്‌ക്രീനിൽ കാണിക്കാൻ ലോകേഷിന് സാധിച്ചു. അനിരുദിന്റെ ബിജിഎം കൂടി എത്തുന്നതോടെ സ്ക്രീൻ തീയായി മാറി. ആവേശത്തിന് അനുസരിച്ച് ആദ്യ പകുതി എത്തിക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.
‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. രജനികാന്ത് ആരാധകർ സിനിമയെ തിയേറ്ററിൽ കൊണ്ടാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്.
അനിരുദ്ധിന്റെ മ്യൂസിക്കിനും ലോകേഷിന്റെ സംവിധാനവും കയ്യടികൾ വാരി കൂട്ടുന്നുണ്ട്. സൗബിന്റെ അഭിനയവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ചിത്രം ഒരു ആവറേജ് ആണെന്നും അഭിപ്രായം ഉണ്ട്. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിൽ നിന്ന് പ്രതീക്ഷിച്ച പഞ്ച് നഷ്ടമായി എന്നും ആരാധകർ പറയുന്നുണ്ട്. നാഗാർജുന, ഉപേന്ദ്ര എന്നിവർ മറ്റ് അഭിനേതാക്കളിൽ മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്.

































