‘അപ്രതീക്ഷിത കണ്ടുമുട്ടല്‍’; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയുമായി അഹാന കൃഷ്ണ

Advertisement

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ അഹാന കൃഷ്ണ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ വൈറൽ ആകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുളള ഒരു സെൽഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വിമാനയാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ചിത്രത്തിന് അഹാന നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുന്നത്. ‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയന്‍. അപ്രതീക്ഷിതമായൊരു കണ്ടുമുട്ടൽ’ -എന്നായിരുന്നു അഹാന കുറിച്ചത്. ഈ ചിത്രം മന്ത്രി ശിവൻകുട്ടിയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷൻ.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാൽ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.

Advertisement