എ.ഐയുടെ വളർച്ച മനുഷ്യരാശിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ മോ ഗൗദത്ത്. 2027 മുതൽ ലോകം ഒരു ‘നരകകാലത്തിലൂടെ’ കടന്നുപോകുമെന്നും, തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ബ്രിട്ടീഷ് സംരംഭകൻ സ്റ്റീവൻ ബാർട്ട്ലെറ്റിന്റെ ‘ഡയറി ഓഫ് എ സിഇഒ’ എന്ന പോഡ്കാസ്റ്റിലാണ് ഗൗദത്ത് തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.
ജോലികൾ എ.ഐ. കവർന്നെടുക്കും
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഡെവലപ്പർമാർ, സിഇഒമാർ, പോഡ്കാസ്റ്റർമാർ തുടങ്ങിയ എല്ലാ വൈറ്റ് കോളർ ജോലികളും എ.ഐ. ഇല്ലാതാക്കുമെന്ന് ഗൗദത്ത് പറയുന്നു. എ.ഐ. എല്ലാ ജോലികളും ഏറ്റെടുക്കുന്നതോടെ സമൂഹത്തിൽ മധ്യവർഗം എന്നൊരു വിഭാഗം ഇല്ലാതാകും. 2027-ഓടെ ഈ മാറ്റങ്ങൾ പ്രകടമായി തുടങ്ങുമെന്നും, അടുത്ത 15 വർഷം മനുഷ്യന് ഇത് ഒരു ‘നരക’മായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
എ.ഐ. സ്റ്റാർട്ടപ്പുകൾ മാറുന്ന രീതി
സ്വന്തം സ്റ്റാർട്ടപ്പായ Emma.love-നെ ഉദാഹരണമായി കാണിച്ചുകൊണ്ടാണ് ഗൗദത്ത് ഈ വാദങ്ങൾ വിശദീകരിക്കുന്നത്. വൈകാരികതയിലും ബന്ധങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ എ.ഐ. സ്റ്റാർട്ടപ്പിൽ വെറും മൂന്ന് ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. മുൻപ് ഇതേപോലൊരു കമ്പനി തുടങ്ങാൻ ഏകദേശം 350 ഡെവലപ്പർമാരുടെ ആവശ്യമുണ്ടായിരുന്നു. ഇതിലൂടെ എ.ഐ. എങ്ങനെ ജോലികൾ ഇല്ലാതാക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യനേക്കാൾ മിടുക്കരായ ‘ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്’ (എ.ജി.ഐ) വരുന്നതോടെ, സമൂഹത്തിൽ ഏറ്റവും ഉയർന്ന 0.1 ശതമാനം ആളുകൾ മാത്രം നിലനിൽക്കും, ബാക്കിയെല്ലാവരും സാധാരണക്കാരായി മാറും. മധ്യവർഗം പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നും ഗൗദത്ത് പ്രവചിക്കുന്നു.
Home Lifestyle Entertainment 2027 മുതൽ എ.ഐ. മനുഷ്യന് ‘നരകകാലം’, മധ്യവർഗം ഇല്ലാതാകും: മുൻ ഗൂഗിൾ ഉദ്യോഗസ്ഥൻ






































