പ്രേക്ഷകരെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും സുമതി വളവ്

Advertisement

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത   സുമതി വളവ് എന്ന ചിത്രം തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ദിനം സുമതി വളവിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണ്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം തുക ചിത്രം ആദ്യ ദിനം നേടി.

ആദ്യ ദിനം തന്നെ ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളില്‍ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുള്‍ ആയി മാറിയിരുന്നു. കുടുംബ പ്രേക്ഷകരുടെ അഭൂതപൂര്‍വമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത്. രണ്ടാം ദിനവും മികച്ച അഡ്വാന്‍സ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുള്‍ ഷോകളിലേക്കും കടക്കുകയാണ്.

സമീപകാലത്തെ മലയാളം ചിത്ര റിലീസുകളില്‍ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് സുമതി വളവ്. ഇരുന്നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകള്‍ ആദ്യ ദിനം ബുക്ക് മൈ ഷോയിലൂടെ മാത്രം 46.14 സ ടിക്കറ്റുകള്‍ ആണ് വിറ്റഴിക്കപ്പെട്ടത്. ആദ്യ ദിനം രാവിലെ മുതല്‍ ചിത്രത്തിന് ലഭിച്ച വമ്പന്‍ പ്രതികരണങ്ങളില്‍ മിക്കയിടങ്ങളിലും രാത്രി പതിനൊന്നരക്ക് ശേഷവും അഡിഷണല്‍ ഷോകള്‍ നടന്നപ്പോള്‍ ഏറ്റവും വലിയ കപ്പാസിറ്റിയുള്ള എറണാകുളം കവിതാ തിയേറ്ററും ഹൗസ്ഫുള്‍ ആകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

Advertisement