ഉദ്ഘാടന വേദിയിൽ പൊട്ടിക്കരഞ്ഞ് അനുശ്രീ…

Advertisement

അനുശ്രീ പങ്കെടുത്ത ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ഉദ്ഘാടനത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. നറുക്കെടുപ്പിൽ 10,000 രൂപ സമ്മാനം ലഭിച്ചു എന്ന് കരുതി പ്രതീക്ഷയോടെ വേദിയിലേക്ക് വന്ന ഒരു മധ്യവയസ്കന് തെറ്റി. സമ്മാനം തനിക്കല്ല എന്ന് മനസ്സിലായപ്പോൾ അദ്ദേഹം നിരാശയോടെ വേദി വിട്ടു. ഇത് കണ്ട അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, അനുശ്രീയും കടയുടമയും ചേർന്ന് ആ മധ്യവയസ്കന് പണം നൽകി. “ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല,” എന്ന് അനുശ്രീ പറഞ്ഞതായി വീഡിയോയിൽ കാണാം.

ഈ വീഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജിൽ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. “അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,” എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അനുശ്രീയുടെ ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement