ബിഗ് ബോസ് മലയാളം സീസൺ 7 ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പരിപാടി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് 3 ന് ഷോയുടെ ഗ്രാന്റ് ലോഞ്ച് നടക്കുമെന്നാണ് സൂചന
സീസൺ 6 വലിയ വിജയമായിരുന്നുവെങ്കിലും കടുത്ത വിമർശനങ്ങളായിരുന്നു നേരിട്ടത്. ശക്തരായ മത്സരാർത്ഥികളെ അവതരിപ്പിച്ചില്ലെന്നതായിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായത്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരം കടുത്തില്ലെങ്കിൽ ഷോയ്ക്ക് സ്വീകാര്യത ലഭിക്കില്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഷോയുടെ പ്രമോ വീഡിയോകൾ ആരാധകരിൽ ആവേശം നിറച്ചിട്ടുണ്ട്. അവതാരകൻ മോഹൻലാലിന്റേതുൾപ്പെടെയുള്ള ഒരു തരത്തിലുള്ള സെയിഫ് ഗെയിമുകളും ഇത്തവണ അനുവദിക്കില്ലെന്ന വാഗ്ദാനങ്ങളോടെയാണ് പ്രമോ എത്തിയത്. എന്തായാലും ഇക്കുറി മത്സരം കടുക്കാൻ സാധ്യതയുണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.
അതേസമയം ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ചർച്ചയും ബിഗ് ബോസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായി നടക്കുന്നുണ്ട്. ഇതിനോടകം തന്നെ പല പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്ന് കഴിഞ്ഞു. സിനിമ, സീരിയൽ, കായികം, കോമഡി, സംഗീതം, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിലുള്ളവരാണ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 18 പേരുടെ പട്ടിക നോക്കാം
നടി ബിന്നി സെബാസ്റ്റ്യൻ ആണ് പട്ടികയിലുള്ള ഒരാൾ. ഗീത ഗോവിന്ദം സീരിയലിലെ നായികയായിരുന്നു ബിന്നി. ഡോക്ടർ കൂടിയായ ബിന്നി സീരിയൽ താരം നൂബിയുടെ ഭാര്യയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നടിയും സ്റ്റാർ മാജിക് താരവുമായ അനുമോൾ ഇക്കുറി ബിഗ് ബോസ് മലയാളം സീസണിൽ ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ സീസണുകളിലെല്ലാം പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അനുമോളുടെ പേര് ഇടംപിടിച്ചിരുന്നു. എന്നാൽ താൻ ഇല്ലെന്ന് അനു വ്യക്തമാക്കിയിരുന്നു. ഇത്തവണ അത്തരത്തിലുള്ള പ്രതികരണമൊന്നും നടി നടത്തിയിട്ടില്ല. മുതിർന്ന നടി രേഖ സുരേഷാണ് ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതേസമയം നടി വൈൽഡ് കാർഡ് എൻട്രിയായേക്കുമെന്നുള്ള റിപ്പോർട്ടുകളുണ്ട്
കഴിഞ്ഞ സീസണിൽ സീരിയൽ താരങ്ങൾ കുറവായിരുന്നു. എന്നാൽ ഇക്കുറി നടിമാരെ കൂടാതെ കൂടുതൽ നടൻമാരും ഷോയിൽ മത്സരാർത്ഥികളായേക്കുമെന്നാണ് പ്രവചനങ്ങൾ. നടൻമാരായ ആര്യൻ കടോരിയ, ഷാനവാസ് ഷാനു, അപ്പാനി ശരത്, ജിഷിൻ മോഹൻ, മുൻഷി രഞ്ജിത്ത്, ഒനിയൽ സാബു എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതിൽ തന്നെ പല പേരുകളും മുൻ ബിഗ് ബോസ് സീസണുകളുടെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടിച്ചിരുന്നു.
വിവാദതാരമായ രേണു സുധിയുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്. തുടക്കം മുതൽ രേണുവിന്റെ പേര് ചർച്ചയായിരുന്നു. എന്നാൽ ഇതുവരേയും തന്നെ ബിഗ് ബോസിൽ നിന്നും വിളിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് രേണു. വിളിക്കുകയാണെങ്കിൽ തീർച്ചയായും താൻ മത്സരിക്കുമെന്നും രേണു വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ് അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു. രേണു ഷോയിൽ എത്തിയാൽ കടുത്ത മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് ബിഗ് ബോസ് അനലിസ്റ്റുകളിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
ഇക്കുറി പ്രെഡിക്ഷൻ ലിസ്റ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഭിശ്രീയും ഉണ്ട്, കൂടാതെ ഫാഷൻ കൊറിയോഗ്രാഫർ നെവിൻ, ആർജെ ബിൻസി, സ്റ്റാന്റപ് കൊമേഡിയൻ ദീപക് മോഹൻ, ഗായകൻ അക്ബർ ഖാൻ ,അവതാരക ശാരിക, ലെസ്ബിയൻ കപ്പിൾസ് ആയ ആദില-നൂറ, അഭിനേത്രിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ് എന്നിവരാണ് 18 പേരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് കൂടാതെ രണ്ട് കോമണേഴ്സ് കൂടി ഉണ്ടാകും. ഒരു സ്ത്രീയും പുരുഷനുമായിരിക്കും എത്തിയേക്കുക.






































