മീശ പിരിച്ച്…താടിയെടുത്ത്…ലാലേട്ടൻ …ദിലീപ് ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ ലുക്ക്‌ വൈറൽ

332
Advertisement

ദിലീപ് നായകനാകനായി എത്തുന്ന ‘ഭഭബ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ആരാധകരെ ആവേശത്തിലാക്കുന്നു.  താടി ട്രിം ചെയ്ത് മീശ പിരിച്ച ലുക്കിലാണ് മോഹന്‍ലാലിനെ കാണാനാകുന്നത്. ഒരിടവേളയ്ക്കുശേഷം മോഹൻലാലിനെ മീശ പിരിച്ചു കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ‘ഭഭബ’യിൽ ദിലീപിന്റെ ചേട്ടനായാണ് മോഹൻലാൽ എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

Advertisement