മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടി…. പ്രകാശ് വർമയും മോഹൻലാലും വീണ്ടും

739
Advertisement

തുടരും സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകാശ് വർമയും മോഹൻലാലും വീണ്ടും ഒരു പരസ്യത്തിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ ആകുന്നു. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിൽ മോഹൻലാൽ ആണ് അഭിനയിച്ചിരിക്കുന്നത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്.

മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടികളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്.
ഫേസ്ബുക്കിൽ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹൻ ലാലും വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,’ മോഹൻലാൽ പറഞ്ഞു

https://www.facebook.com/share/v/16oBM3RJpQ/

https://www.facebook.com/share/v/16oBM3RJpQ/
Advertisement