“ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള”: അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ

19
Advertisement

“ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” നാളെയാണ് ആഗോള റിലീസായെത്തുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറക്കുന്ന ഒരു മാസ്സ് ലീഗൽ/കോർട്ട് റൂം ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് ഗോപിയുടെ 253 മത് ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി ചിത്രം എത്തുക. ചിത്രത്തിൻ്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ട്രെയ്‌ലർ പുറത്ത് വന്നു 24 മണിക്കൂർ ആവുമ്പോഴും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ട്രെയ്‌ലർ ട്രെൻഡിങ് ആയി നിൽക്കുകയാണ്.

Advertisement