സോഷ്യല്‍ മീഡിയയില്‍ 3.07 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ടെലിവിഷന്‍ അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകള്‍ വര്‍ഷയാണ് കാര്‍ത്തിക്കിന്റെ ഭാര്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടുകയാണ്. കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനല്‍ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.
”ഇതാണ് എന്റെ ഭാര്യ വര്‍ഷ. പഠിക്കുകയാണ്. ഇനി ജീവിതത്തില്‍ വരാന്‍ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വര്‍ക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോള്‍ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം”, എന്നായിരുന്നു വിവാഹ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടി. ഒരു വര്‍ഷം മുന്‍പ് ആയിരുന്നു വര്‍ഷയുമായി വിവാഹിതനാകാന്‍ പോകുന്ന കാര്യം കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രണയമല്ല, വീട്ടുകാരായി മുന്നോട്ടു വച്ച പ്രപ്പോസല്‍ ആയിരുന്നു ഇത്.