കാർത്തിക് സൂര്യയുടെ വിവാഹമാണ് നാളെ…. ഉറപ്പായും പണി കൊടുക്കുമെന്ന് മാഹീൻ

908
Advertisement

വ്ലോഗറും അവതാരകാനുമായ  കാർത്തിക് സൂര്യയുടെ വിവാഹമാണ് നാളെ. അമ്മാവന്റെ മകൾ വർഷയാണ് വധു. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ കുറച്ചു നാളുകളായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. കാർത്തിക്കിന്റെ ഉറ്റസ്നേഹിതരെ എല്ലാം ക്ഷണിച്ചത് അദ്ദേഹം നേരിട്ടാണ്. അതിലെ പ്രധാന കഥാപാത്രം മാഹീൻ മച്ചാൻ ആയിരുന്നു. കാർത്തിക്കിന്റെ ഉറ്റസുഹൃത്താണ് മാഹീൻ മച്ചാൻ. നാലുവര്ഷങ്ങള്ക്ക് മുൻപേ മാഹീന്റ്‌റെ വിവാഹത്തിന് ജട്ടി വിൽപ്പന നടത്തിയും പ്രാങ്ക് കൊടുത്തും കാർത്തിക് നിറഞ്ഞിരുന്നു.
കാർത്തിക് സുഹൃത്തുക്കൾക്ക് ഒപ്പിച്ചുകൊടുത്ത പ്രാങ്ക് ഉറപ്പായും മാഹീൻ തിരിച്ചു നൽകണം എന്നാണ് ഇപ്പോൾ ആരാധകരുടെ ആവശ്യം. പണി കൊടുത്തില്ലെങ്കിൽ നിനക്ക് പണി കിട്ടും. കൊട്ടേഷൻ കൊടുക്കും എന്ന് തുടങ്ങി കാർത്തിക്കിന്റെ വിവാഹത്തിന് എത്താൻ വേണ്ടി ഫ്‌ളൈറ്റ് ടിക്കറ്റിനു കാശ് ചോദിച്ചുള്ള മെയിലുകൾ വരെ തനിക്ക് ലഭിക്കുന്നുണ്ട് എന്നാണ് മാഹീൻ മച്ചാൻ പറയുന്നത്.
തന്റെ കല്യാണത്തിന് കാര്‍ത്തിക് സൂര്യ നല്‍കിയത് അത്രയും വലിയ ഒരു പണിയാണ്. അത് തിരിച്ചു കൊടുക്കും എന്നാണ് മഹീന്‍ മച്ചാന്‍ പറയുന്നത്. അതുകൊണ്ട് തന്നെ കരുതി ഇരുന്നോളാന്‍ വര്‍ഷയോടും പറഞ്ഞിട്ടുണ്ട് എന്ന് നേരത്തെ തന്നെ കാർത്തിക് പറഞ്ഞിരുന്നു.
കല്യാണം വിളിക്കാൻ കാർത്തിക് മാഹീന്റെ വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് ഉറപ്പായും നിനക്ക് പണി ഉണ്ടാകും എന്ന് മാഹീൻ പറയുന്നത്. ഒരു മയത്തിൽ ഒക്കെ പണി തരണം എന്നൊക്കെയും കാർത്തിക് പറയുന്നുണ്ട് എങ്കിലും കൂട്ടുകാർ ഒപ്പിക്കുന്ന പരിപാടികൾ എന്താണ് എന്ന് അറിയാൻ കാർത്തിക്കിനും ആകാംക്ഷയുണ്ട്.
അതേസമയം കാർത്തിക്കിന് മഞ്ജു പിള്ള നൽകിയ സമ്മാനത്തെ കുറിച്ചും ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത ഒരു മനോഹരമായ മോതിരവും മുരുകന്റെ വേൽ പതിച്ച ബ്രേസ്‌ലെറ്റും. ഇത് കാർത്തിക്കിന്റെ സന്തോഷത്തിന് മാറ്റ് കൂട്ടി.

Advertisement