തുടരും സിനിമയുടെ മിന്നുന്ന വിജയത്തിന് ശേഷം പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റാണ് നടന്നിരിക്കുന്നത്. നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന രതീഷ് രവിയാണ്. L365 എന്ന് താല്‍ക്കാലിക പേരുമായി എത്തിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏവരില്‍ കൗതുകമുണ്ടാക്കുന്നുണ്ട്.
ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് L365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടത് കാണാം. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുമോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ടീമിന്റെ ചിത്രവും ആഷിഖ് ഉസ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ അടുത്ത വമ്പന്‍ വാര്‍ത്തയിതാ. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കും’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആഷിഖ് ഉസ്മാന്‍ കുറിച്ചിരിക്കുന്നത്.