കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1- എത്തുന്നു

24
Advertisement

സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1-ഒക്ടോബർ 2 ന് ആഗോള റിലീസായി എത്തുന്നു. ചിത്രീകരണത്തിനിടെ സിനിമയ്ക്ക് ഒട്ടനവധി വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി ന്നതിനാൽ റിലീസ് വൈകുമെന്ന ആശങ്ക ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ നേരെത്തെ പ്രഖ്യാപിച്ച തീയതിയിൽ തന്നെ ചിത്രം തിയേറ്ററിൽ എത്തുകയാണെന്ന കാര്യം സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
അതേസമയം, ഒന്നിന് പുറകെ ഒന്നായി സിനിമയെ വിട്ടുപിരിയാതെ ദുരന്തങ്ങൾ പിന്തുടർന്നിരുന്നു. മൂന്ന് മരണം സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഉണ്ടായി. അടുത്തിടെ ഒരു ബോട്ട് അപകടവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾ പരന്നു.
2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ‘കാന്താര’ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.

Advertisement