മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ മൂന്നാം ഭാഗത്തിനെക്കുറിച്ച് സംവിധായകന്‍ ജീത്തുജോസഫ് തന്നെ സൂചന നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് അദ്ദേഹം ആരാധകർക്ക് സൂചന നൽകിയത്.
കോഫി ടൈം എന്ന ക്യാപ്ഷനിൽ കോഫി കുടിക്കുന്ന ചിത്രമാണ് ജീത്തു പങ്കുവെച്ചത്. അതിനൊപ്പം അരികിലിരിക്കുന്ന ഒരു കടലാസിൽ ‘ജോർജ് കുട്ടിയുടെ വീട്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. തിരക്കഥാരചനയിൽ ആണ് രംഗം നടക്കുന്ന സ്ഥലം ഇങ്ങനെ പൊതുവെ എഴുതിവെക്കാറുള്ളത്. ഉടനെ ദൃശ്യം 3 യുടെ വരവിനുള്ള സൂചന തന്നെയിതെന്ന് ആരാധകർ ഉറപ്പിച്ചു.
നിലവിൽ അജയ് ദേവ്ഗൺ അഭിനയിച്ച ഹിന്ദി ദൃശ്യം 2026ൽ റിലീസ് ചെയ്യുമെന്ന വിവരം നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു. ഒറിജിനൽ ദൃശ്യത്തിനും മുൻപേ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിൽ ആരാധകർ ഇരിക്കുമ്പോഴാണ് മലയാളം ഒപ്പത്തിനൊപ്പം ഉണ്ടെന്ന സൂചന സംവിധായകൻ വെളിപ്പെടുത്തുന്നത്.
Home Lifestyle Entertainment ദൃശ്യം 3 എത്തുന്നു… ജീത്തു ജോസഫ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദൃശ്യം 3 യുടെ തിരക്കഥ