
സുരാജ് വെഞ്ഞാറമൂടിന്റെ എക്കാലത്തെയും മികച്ച കഥാപാത്രം ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാടി ലേത്. ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ അറിയാത്ത മലയാള സിനിമ ആസ്വാദകർ കുറവാണ്. സിനിമാപ്രേമികളും ട്രോളന്മാരും ഒന്നടങ്കം ദാമുവിനെ ഏറ്റെടുത്തിരുന്നു. ചട്ടമ്പിനാട് സിനിമയെക്കാളും മമ്മൂട്ടിയുടെ നായക വേഷത്തേക്കാളും ശ്രദ്ധ നേടാന്‍ സുരാജിന്റെ ദാമുവിന് സാധിച്ചിരുന്നു.
ഇതിനിടയില്‍ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. അത് മലയാളികള്‍ ഏറ്റെടുത്തതുമാണ്. ദശമൂലം ദാമുവിന്റെ സിനിമ ഇനിയുണ്ടാകില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം.
ചട്ടമ്പിനാട് സിനിമക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. ദശമൂലം ദാമുവിന്റെ സ്പിന്‍ ഓഫ് സിനിമ ഇനി വരില്ലെന്നും അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
സുരാജ് വെഞ്ഞാറമൂടിന് അതിനുള്ള ധൈര്യമില്ലെന്നും ആ സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നെന്നും ബെന്നി പറയുന്നു. പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല,’ ബെന്നി പി. നായരമ്പലം പറയുന്നു.