തലയും കൂട്ടരും വീണ്ടുമെത്തി…. ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍

495
Advertisement

മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. 4K ഡോള്‍ബി അറ്റ്‌മോസില്‍ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് മികച്ച പങ്കാളിത്തമാണുണ്ടായത്.
വമ്പന്‍ ആഘോഷങ്ങളോടെയാണ് ആരാധകര്‍ തലയേയും കൂട്ടരെയും വരവേല്‍ക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിലെ ആരാധകരുടെ ആരവങ്ങളുടെ വീഡിയോകളും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളിലും സിനിമ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്.

Advertisement