നടന്‍ രവി മോഹന്റെ (ജയം രവി) വിവാഹമോചനം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചയായി മാറിയിരുന്നു. തന്നെ അറിയിക്കാതെയാണ് വേര്‍പിരിയല്‍ പ്രസ്താവന പങ്കുവച്ചത് എന്ന് പറഞ്ഞ് ജയം രവിയ്‌ക്കെതിരെ മുന്‍ ഭാര്യ ആര്‍തി രവി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. ഇതിന് മറുപടിയായി ജയം രവിയും സോഷ്യല്‍ മീഡിയയിലെത്തി.
ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടയില്‍ പുതിയ ഫോട്ടോയും ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ജയം രവിയും ഗായിക കെനിഷയും ഒരുമിച്ച് മാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹിതരായെന്നും ക്ഷേത്രത്തില്‍ നടന്ന ചടങ്ങാണിതെന്നുമാണ് ഉയരുന്ന ചര്‍ച്ചകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജയം രവിയും കെനിഷയും ഒന്നിച്ചൊരു വിവാഹച്ചടങ്ങിനെത്തിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങി. ഇപ്പോഴിതാ ജയം രവിയും കെനിഷയും ഒന്നിച്ചുള്ള പുതിയ ചിത്രവും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകന്‍ ക്ഷേത്രത്തില്‍ ജയം രവിയും കെനിഷയും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇവിടുത്തെ പൂജാരിമാര്‍ക്കൊപ്പം രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തില്‍ രവിയും കെനിഷയും കഴുത്തില്‍ പൂമാല അണിഞ്ഞിരിക്കുന്നതും കാണാം. രവി മോഹന്റെ നിര്‍മാണക്കമ്പനിയായ രവിമോഹന്‍ സ്റ്റുഡിയോസിന്റെ ലോഗോ പ്രകാശനവും വ്യാഴാഴ്ച നടന്നിരുന്നു. ഇതിന് മുന്നോടിയായാണ് രവി മോഹനും കെനിഷയും ക്ഷേത്ര ദര്‍ശനത്തിനെത്തിയത് എന്നാണ് വിവരം.