മോഹന്‍ലാലിന്റെ തിരിച്ചുവരവിന് ഒരൊറ്റ ചാട്ടത്തിന്റെ ദൂരം മാത്രമേയുണ്ടായുള്ളൂ….തുടരും സിനിമയിലെ പുതിയ ബിടിഎസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Advertisement

‘തുടരും’ എന്ന സിനിമയിലെ പൊലീസ് സ്റ്റേഷനിലെ ഫൈറ്റ് സീന്‍ ആരാധകരെ ഏറെ ത്രില്ലടിപ്പിച്ച ഒന്നാണ്. അതില്‍ ലാലേട്ടന്റെ ഒറ്റച്ചാട്ടവും തകര്‍പ്പന്‍ തല്ലും പ്രേക്ഷകരില്‍ അത്രത്തോളം ആഴത്തിലിറങ്ങിയിട്ടുണ്ട്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പലവട്ടം പറഞ്ഞ ഒരു കാര്യമുണ്ട്, ‘സിനിമയില്‍ എവിടെ വേണമെങ്കില്‍ ഫൈറ്റ് കൊണ്ടുവയ്ക്കാം. പക്ഷേ തിയേറ്ററിലിരിക്കുന്നവര്‍ പ്രായഭേദമന്യേ അടിയെടാ അവനെ എന്ന് പറയുന്ന ഘട്ടത്തില്‍ വേണം ഫൈറ്റ് നടക്കാന്‍. തുടരും സിനിമയില്‍ അത് നടന്നിട്ടുണ്ട്’ എന്ന്.
ലാലേട്ടന്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയൊരുക്കിയ അതിഗംഭീര വിരുന്ന് തന്നെയായിരുന്നു തുടരും എന്ന് നിസംശയം പറയാം. താരാരാധനയെക്കാള്‍ ലാലേട്ടന്‍ എന്ന വികാരം ആരാധകരില്‍ തിരികെയെത്തിച്ച സിനിമയാണ് തുടരും. ആ തിരിച്ചുവരവിന് ഒരൊറ്റ ചാട്ടത്തിന്റെ ദൂരം മാത്രമേയുണ്ടായുള്ളൂ.
ഇപ്പോഴിതാ സിനിമയിലെ പുതിയ ബിടിഎസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തിയേറ്ററില്‍ ഏറെ കയ്യടി കിട്ടിയ ‘പൊലീസ് സ്റ്റേഷന്‍’ ഫൈറ്റിന്റെയും ക്ലൈമാക്‌സ് ഫൈറ്റിന്റെയും ഉള്‍പ്പടെയുള്ള സംഘട്ടന രംഗങ്ങളുടെ ബിടിഎസ്സാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ അനുഭവം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നിര്‍മാതാവ് എം രഞ്ജിത്തും ഛായാഗ്രാഹകന്‍ ഷാജി കുമാറും എഡിറ്റര്‍ ഷഫീഖും സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിയും ഓഡിയോഗ്രാഫര്‍ വിഷ്ണു ഗോവിന്ദും പങ്കുവെക്കുന്നുമുണ്ട് ഈ വീഡിയോയില്‍. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു.

Advertisement