പുനലൂർ: ദക്ഷിണ പഴനിയെന്ന പേരിൽ അറിയപ്പെടുന്ന കേരള- തമിഴ്‌നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ചെമ്പിൽ പൊതിഞ്ഞ വേലും മോഹൻലാൽ വഴിപാടായി സമർപ്പിച്ചു. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
മോഹൻലാൽ ക്ഷേത്ര ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചെങ്കോട്ട പൻപൊഴിയിൽ പശ്ചിമഘട്ടത്തോടു ചേർന്ന് കുന്നിൻ മുകളിലാണ് കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച ഈ ക്ഷേത്രമുള്ളത്.
Home Lifestyle Entertainment തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ…. ചെമ്പിൽ പൊതിഞ്ഞ വേൽ വഴിപാടായി സമർപ്പിച്ചു