‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

12
Advertisement

മണിരത്നവും കമൽ ഹാസനും ഒന്നിച്ചെത്തുന്ന തഗ് ലൈഫ് എന്ന ചിത്രം ജൂൺ അഞ്ചിന് റിലീസ് ചെയ്യുകയാണ്. എന്നാൽ
കമൽ ഹാസന്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം കർണാടകയിൽ കഴിഞ്ഞ ദിവസം വൻ വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തഗ് ലൈഫിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി). തഗ് ലൈഫിന് കർണാടകയിൽ വിലക്കേർപ്പെടുത്തിയത് കെഎഫ്‌സിസി പ്രതിനിധി സാ രാ ഗോവിന്ദു ആണ് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. നടൻ പരസ്യമായി മാപ്പ് പറയുന്നതു വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന കർണാടക രക്ഷണ വേദികെയുടെയും മറ്റ് കന്നഡ സംഘടനകളുടെയും ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കെഎഫ്സിസി അറിയിച്ചു.

സംഭവത്തിൽ കമൽ ഹാസൻ ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും കെഎഫ്സിസി വ്യക്തമാക്കി. കന്നഡയുടെ ഉത്ഭവം തമിഴ് ഭാഷയില്‍ നിന്നാണെന്നായിരുന്നു കമൽ ഹാസന്റെ പരാമർശം. സംഭവത്തിൽ കമൽ ഹാസൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. അതേസമയം കമല്‍ ഹാസനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.

Advertisement