കുഞ്ചാക്കോ ബോബൻ നായകനായി 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബനെ കൂടാതെ പ്രീതി ജാംഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോൾ വിജയ് കൃഷ്ണൻ ആയി വിനീതുമെത്തി. ഇപ്പോഴിതാ ദുബായിൽ വച്ച് അപ്രതീക്ഷിതമായി പ്രീതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.
പ്രീതിയെ കണ്ടത് ഒരുപാട് മഴവില്ലോർമ്മകൾ തിരികെ കൊണ്ടുവന്നു എന്നാണ് വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. പ്രീതിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ ഒത്തു കൂടിയപ്പോൾ ഒരുപാട് നല്ല മഴവില്ല് ഓർമകൾ തിരികെ കൊണ്ടുവന്നു, വിനീത് കുറിച്ചു.
വിനീതിന്റെയും പ്രീതിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. കുഞ്ചാക്കോ ബോബനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വില്ലനായിട്ടായിരുന്നു വേഷത്തിൽ വിനീത് എത്തിയത്.
Home Lifestyle Entertainment “നല്ല മഴവില്ല് ഓർമകൾ തിരികെ കൊണ്ടുവന്നുവെന്ന് വിനീത്… കുഞ്ചാക്കോ ബോബനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആരാധകർ