സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകരും ആരാധകരും. ഇപ്പോഴിതാ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ പുതിയൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണ ചിത്രമായ ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ജന നായകനിപ്പോൾ.
കുട്ടികൾക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചു കൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജന നായകനിൽ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകർപ്പവകാശം ടീം സ്വന്തമാക്കിയത്. മുൻപ് ജന നായകൻ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും അണിയറ പ്രവർത്തകര്‍ അത് നിഷേധിച്ചിരുന്നു.
Home Lifestyle Entertainment മൂന്ന് മിനിറ്റിനടുത്തു വരുന്ന രംഗത്തിന് പകർപ്പവകാശമായി ജന നായകൻ നൽകിയത് 4.5 കോടി