ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യിലെ ആനിമേഷന്‍ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേതായി ‘ക്രേസിനെസ്സ്’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ‘ബബിള്‍ പൂമൊട്ടുകള്‍’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അതേ ഈണത്തിലാണ് ഇംഗ്ലീഷ് ലിറിക്കുമായി ലൗലീസ് ഡ്രീം എന്ന ഗാനം മനോഹര ദൃശ്യങ്ങളും ഈണവുമായി എത്തിയിരിക്കുന്നത്. മെയ് 16നാണ് ചിത്രത്തിന്റെ റിലീസ്.
ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നത്. കുട്ടികള്‍ക്ക് ഇഷ്ടമാകുന്നതെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് ആനിമേഷന്‍ ഗാനം കാണുമ്പോള്‍ അറിയാനാകുന്നത്.