തലയും കൂട്ടുകാരും വീണ്ടുമെത്തുന്നു… മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഛോട്ടാമുംബൈ റീ റിലീസിന്

22
Advertisement

തലയും കൂട്ടുകാരും വീണ്ടുമെത്തുന്നു. ആരാധകര്‍ക്ക് ആവേശം കൂട്ടി ഛോട്ടാ മുംബൈ റീ റിലീസിനെത്തുന്നു. 4കെ ദൃശ്യമികവിലാണ് ചിത്രം വീണ്ടും എത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക.
റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. കലാഭവന്‍ മണിയാണ് വില്ലന്‍ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി. ദേവ്, ഭീമന്‍ രഘു, വിനായകന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്.

Advertisement