പ്രമുഖ ഇന്ത്യൻ സിനിമ- സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാം ഫീഡിൽ നിന്നു ഒഴിവാക്കലുകൾ നടത്തുമ്പോൾ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് കോഹ്ലിയുടെ വിശദീകരണം.
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. വിരാട് കോഹ്ലി ചിത്രങ്ങൾ ലൈക്ക് ചെയ്തതോടെ സോഷ്യൽ മീഡയയിൽ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ എത്താൻ ഇടയാക്കി.
ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. പിന്നാലെ ചിത്രങ്ങൾ അൺ ലൈക്കും ചെയ്യപ്പെട്ടു. അൺ ലൈക്കും വലിയ ചർച്ചയായതോടെയാണ് കോഹ്ലി വിശദീകരണവുമായി രംഗത്തെത്തിയത്.
‘എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗോരിതം തെറ്റായി ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്നു ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പിന്നിൽ ഒരു ഉദ്ദേശ്യവും ഇല്ല. അനാവശ്യമായ അനുമാനങ്ങൾ ഞാൻ പ്രചരിപ്പിക്കരുതെന്നു അഭ്യർഥിക്കുന്നു’- കോഹ്ലി വ്യക്തമാക്കി.
Home Lifestyle Entertainment നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി വിരാട് കോഹ്ലി