അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. ഉറിയടി ആണ് എജെ വർഗീസിന്റേതായി ഒടുവിലെത്തിയ ചിത്രം. അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Home Lifestyle Entertainment അടിനാശം വെള്ളപ്പൊക്കം: ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി ശോഭന ലോഞ്ച് ചെയ്തു