മോഹന്‍ലാല്‍ ചിത്രം ‘തുടരും’ മികച്ച പ്രേക്ഷക പ്രശംസ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഈ ഗാനത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോള്‍ ആ ഗാനത്തെക്കുറിച്ച് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
‘തുടങ്ങണം ഇനി പൂരം’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പാട്ടില്‍ നിന്നുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പാട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കൊണ്ടാട്ടം എന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. വിനായ് ശശികുമാറിന്റേതാണ് വരികള്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Home Lifestyle Entertainment ‘തുടങ്ങണം ഇനി പൂരം’… ഇന്ന് വൈകുന്നേരം ആറ് മണിക്ക് മോഹന്‍ലാല്‍ പുതിയ അപ്‌ഡേറ്റ് പങ്കുവയ്ക്കും