സുരാജ് വെഞ്ഞാറമൂട് ചിത്രം എക്‌സ്ട്രാ ഡീസന്റ് ഒടിടിയിലെത്തി. 2024 ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്ന് മാസത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രം മനോരമ മാക്‌സിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്‌സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ബിനു എന്ന മധ്യവയസ്‌കനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.