തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘തുടരും’ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ ഞെട്ടിക്കുന്ന ബുക്കിങ്ങാണ് ചിത്രത്തിന് വിവിധ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്മൈഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.
428.66 K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. എമ്പുരാന്‍ റിലീസിന് ശേഷം 381 K ആയിരുന്നു വിറ്റത്. വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും ബുക്ക് മൈഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്.