എംപുരാന്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി

583
Advertisement

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എംപുരാന്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇതിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
പമ്പയില്‍ നിന്ന് കെട്ടുനിറച്ച് മോഹന്‍ലാല്‍ മലകയറി. പമ്പയില്‍ എത്തിയ മോഹന്‍ലാലിനെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. മാര്‍ച്ച് 27-നാണ് എംപുരാന്‍ റിലീസ്. സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹന്‍ലാല്‍.

Advertisement