15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് നടൻ ജയം രവിയും ഭാര്യ ആര്‍തിയും

1670
Advertisement

15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് നടൻ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത അറിയിച്ചത്. എന്റെ മുൻഗണന എല്ലായ്‌പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക. അതു തുടരുമെന്നും താരം കുറിച്ചു. 2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവര്‍ക്കുള്ളത്.

Advertisement