വിജയിയുടെ കരിയറിലെ അവസാന പടത്തിന് മുന്‍പുള്ള ചിത്രം…ഗോട്ടിനെ ആവേശത്തോടെ വരവേറ്റ് ആരാധകര്‍

467
Advertisement

ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രമായ ഗോട്ടിനെ ആവേശത്തോടെ വരവേറ്റ് ആരാധകര്‍. പാലക്കാട്ടെ തിയറ്റുകളിലെ ആദ്യ ഷോ കാണാന്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, വാല്‍പ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരാണെത്തിയത്. പടം സൂപ്പറെന്ന് ആദ്യ ഷോ കണ്ട‌ിറങ്ങിയവര്‍. വിജയുടെ ഫ്ളക്സില്‍ പാലഭിഷേകവും പുഷ്പ്പാര്‍ച്ചനയുമായി ആരാധകര്‍ ആവേശം തീര്‍ത്തു.
വിജയുടെ കരിയറിലെ അവസാന പടത്തിന് മുന്‍പുള്ള ചിത്രം എന്ന കാരണത്താല്‍ ഇതിനകം വന്‍ ഹൈപ്പിലാണ് ചിത്രം. ഇനി രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്ന വിജയ്  2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം അടക്കം നടത്തിയിട്ടുണ്ട്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം. 

Advertisement