മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി… മികച്ച നടിയായി നിത്യാ മേനോന്‍

630
Advertisement

എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി അര്‍ഹനായി. മികച്ച നടിയായി നിത്യാ മേനോന്‍ മാറി. തിരുചിത്രാമ്പലം സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച മലയാള സിനിമ ആയി സൗദി വെള്ളക്ക . മികച്ച ചലച്ചിത്ര ഗ്രന്ഥം അവാര്‍ഡ് മലയാളിയായ കിഷോര്‍ കുമാറിന്. തെലുങ്ക് ചിത്രം- കാര്‍ത്തികേയ, തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍, മലയാള ചിത്രം-സൗദി വെള്ളക്ക, കന്നഡ ചിത്രം-കെ.ജി.എഫ് 2, ഹിന്ദി ചിത്രം-ഗുല്‍മോഹര്‍.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.

Advertisement