സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിക്കാന്‍ അവതാറിന്റെ മൂന്നാംഭാഗം എത്തുന്നു

469
Advertisement

ജയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ മൂന്നാംഭാഗം എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ റിലീസ് ചെയ്ത്. ലോകത്തിലെ ഏറ്റവും പണം വാരിയ ചിത്രമായി ഇത് മാറി. 2022-ലാണ് രണ്ടാം ഭാഗമായ അവതാര്‍: വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫിസില്‍ വമ്പന്‍ വിജയമായ ചിത്രം ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി. മൂന്നു ഭാഗത്തില്‍ അവതാര്‍ അവസാനിക്കില്ല. അഞ്ച് ഭാഗങ്ങളിലായാണ് ഡിസ്നിയും 20ത് സെഞ്ച്വറി സ്റ്റുഡിയോയും അവതാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Advertisement