നടന്‍ ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പോലീസിന്റെ താക്കീത്

986
Advertisement

സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കി നടന്‍ ബാല. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് സന്തോഷ് വര്‍ക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു.
നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പരാതി നല്‍കിയിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.

Advertisement