നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി

654
Advertisement

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രാഹുല്‍ തന്നെയാണ് വിവാഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്.
ജൂണ്‍ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷനില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയസൂര്യ, ഇന്ദ്രന്‍സ്,ഭാവന, ജോമോള്‍, അരുണ്‍ ഗോപി, സിതാര, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷവേളയില്‍ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും വൈറലായി.
2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്.

Advertisement