കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി രജനീകാന്ത്

311
Advertisement

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലൂടെ ഇത്തവണയും തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്നും അത് തന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് രജനീകാന്ത് തന്റെ ആത്മീയ യാത്രയ്ക്കായി തിരിച്ചത്. എല്ലാ വര്‍ഷവും അദ്ദേഹം കേദാര്‍നാഥും ബദരിനാഥും സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബാപ്‌സ് ക്ഷേത്രട്രസ്റ്റ് തന്നെ അവരുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
അടുത്തിടെ രജനികാന്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പുതിയ ചിത്രമായ വേട്ടയ്യന്‍ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെയാണ് ഹിമാലയം യാത്രനടത്തിയത്. ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നു. വര്‍ഷം തോറും രജനി ഹിമാലയ യാത്ര നടത്താറുണ്ട്.

Advertisement